Type Here to Get Search Results !

Bottom Ad

പാര്‍ലമെന്റിലേക്ക് കത്തിയുമായി ഓടിക്കയറി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി

ദേശീയം (www.evisionnews.co): പാര്‍മെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് പാര്‍മെന്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം കത്തിയുമുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിജയ് ചൗക്ക് ഭാഗത്തെ ഗെയിറ്റുവഴിയായിരുന്നു ഇയാള്‍ ബൈക്ക് ഓടിച്ച് കയറിയത്. ഇതോടെ ഗേറ്റിലുണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad