Type Here to Get Search Results !

Bottom Ad

'മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം സബീനപ്പാട്ടുകളിലൂടെ' പുസ്തക പ്രകാശനം എട്ടിന്

കാസര്‍കോട് (www.evisionnews.co): അബ്ദുല്‍ ഖാദര്‍ വില്‍റോഡി രചിച്ച മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം സബീനപ്പാട്ടിലൂടെ എന്ന ഗ്രന്ഥം സെപ്തംബര്‍ എട്ടിന് വൈകിട്ട് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യും. കേരളമാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ റഹ്്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 

ഡോ. എം.കെ കുമ്പളയ്ക്ക് നല്‍കി എം.എ റഹ്മാന്‍ പ്രകാശനം ചെയ്യും. ടി.കെ അബ്ദുല്ലക്കുഞ്ഞി പുസ്തകം പരിചയപ്പെടുത്തും. ആരിഫ് കാപ്പില്‍, പി.എസ് ഹമീദ്, ടി.എ ഷാഫി, എ.എസ് മുഹമ്മദ് കുഞ്ഞി, പത്മനാഭന്‍ ബ്ലാത്തൂര്‍, ജാബിര്‍ മലയില്‍, മുജീബ് അഹമ്മദ് അഷ്‌റഫലി ചേരങ്കൈ, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍, വിവി പ്രഭാകരന്‍, സി.എല്‍ ഹമീദ്, മുജീബ് കമ്പാര്‍, ഷാഫി എ. നെല്ലിക്കുന്ന്, റഊഫ് ബാവിക്കര, ഇബ്രാഹിം ചെര്‍ക്കള, സി.എ അഹമ്മദ് ഖബീര്‍, എം.എ നജീബ് സംബന്ധിക്കും. മാപ്പിളകലാ അക്കാദമി ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ വില്‍റോഡി നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad