കാസര്‍കോട് (www.evisionnews.co): പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഗ്രൂപ്പായ അയിസ്പാ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് ചന്ദ്രഗിരി റോഡ് തളങ്കര ട്രേഡ് സെന്ററില്‍ അത്യാധുനിക സൗകര്യത്തോടെ ആരംഭിച്ച യൂണിസെക്‌സ് സലൂണ്‍ പ്രമുഖ ചലചിത്ര താരം നൂറിന്‍ ശരീഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമ്മുന്നിസ, കൗണ്‍സിലര്‍ സിയാന, പി.എം മുനീര്‍ ഹാജി, അഷ്‌റഫ് എടനീര്‍, എന്‍.യു അബ്ദുല്‍ സലാം, യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍മാരായ സഹീര്‍ ആസിഫ്, എം.എ നജീബ്, നവഭാരത് സയന്‍സ് കോളജ് മനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്വാന്‍ കുന്നില്‍, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, അബ്ദുല്‍ ഖാദര്‍ തളങ്കര, പ്രമുഖ മോഡല്‍ സിനു സംബന്ധിച്ചു. മനേജിംഗ് പാര്‍ടണര്‍മാരായ ജീലാനി കല്ലങ്കൈ, യൂസഫ് സംബന്ധിച്ചു.
യൂണിസെക്‌സ് സലൂണ്‍ പ്രമുഖ ബ്യൂട്ടിഷ്യന്‍മാരുടെ സേവനമുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാകും.

Post a Comment
0 Comments