ദേശീയം (www.evisionnews.co): ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ രാജ്യത്ത് ശ്രമം നടക്കുന്നില്ലെന്ന് സുപ്രീം കോടതി. വെള്ളിയാഴ്ച ഗോവയില്‍നിന്നുള്ള കേസ് പരിഗണിക്കവെയാണ് ഇക്കാര്യം ഉന്നയിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ട് പോലും ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാന്‍ രാജ്യത്ത് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ഹിന്ദു സിവില്‍ നിയമങ്ങള്‍ 1956ല്‍ ക്രോഡീകരിച്ചെങ്കിലും രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാകുന്ന ഏക സിവില്‍കോഡിനായുള്ള ശ്രമങ്ങള്‍ ഇതുവരെയുണ്ടായില്ലായെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഗോവ മാത്രമാണ് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കിയിട്ടുള്ള ഏക സംസ്ഥാനം. മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യം അവകാശം ഉറപ്പാക്കാന്‍ ഗോവ സ്വീകരിച്ച നടപടികള്‍ മികച്ച ഉദാഹരണമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവന്‍ സ്വദേശികളുടെ സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം.
ചില അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അവിടെ മതപരിഗണനയില്ലാതെ സിവില്‍ നിയമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അവിടെ മതപരിഗണനയില്ലാതെ സിവില്‍ നിയമങ്ങള്‍ ഒന്നാണ്. ഗോവയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത മുസ്ലിംകള്‍ക്ക് ബഹുഭാര്യത്വം അനുവദിക്കപ്പെടില്ല. മാത്രമല്ല, തലാഖ് (വിവാഹ മോചനം) വാക്കാല്‍ ചൊല്ലാനും അവിടെ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Post a Comment
0 Comments