Type Here to Get Search Results !

Bottom Ad

എം.സി ഖമറുദ്ദീന്‍ തിങ്കളാഴ്ച പത്രിക നല്‍കും: മണ്ഡലം കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച ഉപ്പളയില്‍


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ പത്തുമണിക്ക് ഉപ്പള മരിക്കെ പ്ലാസയില്‍ നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ യു.ഡി.എഫിന്റെ അഖിലേന്ത്യ- സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. 

കഴിഞ്ഞ ദിവസം കുണിയയില്‍ പള്ളി ഉദ്ഘാടന ചടങ്ങിനെത്തിയ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നോര്‍ത്ത് ചിത്താരിയിലെ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ വസതിയില്‍ വെച്ച് എം.സി ഖമറുദ്ദീന്‍ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനും മറ്റുകാര്യങ്ങള്‍ ചര്‍ചചെയ്യാനുമായി മലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. 

കഴിഞ്ഞ ദിവസം ഹൈദരലി തങ്ങളെ കണ്ടതിന് ശേഷം കുമ്പോലിലെത്തി കുമ്പോല്‍ തങ്ങള്‍ കുടുംബത്തിന്റെ അനുഗ്രഹം തേടി. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. യു.ഡി.എഫിന്റെയും ഘടകക്ഷികളുടെയും നേതാക്കളെ കണ്ട് വോട്ടുറപ്പിച്ചു. വിവിധ പഞ്ചായത്തു യോഗങ്ങളില്‍ പങ്കെടുത്തു. കുമ്പള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ അഡ്വ. സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മഞ്ചുനാഥ ആള്‍വ, ലക്ഷ്മണ പ്രഭു, അഷ്റഫ് കൊടിയമ്മ, അഷ്റഫ് കര്‍ള, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, എം.പി ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. 

പുത്തിഗെയില്‍ നടന്ന യോഗത്തില്‍ ഷനീദ് കയ്യം കൂടല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ഇസ്മായില്‍ ഹാജി കണ്ണൂര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. പൈവളിഗെയില്‍ മഞ്ചുനാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. അന്തുഞ്ഞി ഹാജി ചിപ്പാര്‍, സെഡ്.എ കയ്യാര്‍, അസീസ് കളായി, ഹമീദ് കുഞ്ഞാലി തുടങ്ങിയവര്‍ സംസാരിച്ചു. 

മീഞ്ച മിയാപദവില്‍ എം.എസ്.എ സത്താര്‍, പ്രഭാകര്‍ ചൗട്ട, സിദ്ദീഖ് മിയാപദവ്, സിറാജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവരും വോര്‍ക്കാടി മജലില്‍ നടന്ന യോഗത്തില്‍ മുഹമ്മദ്, പി.ബി അബൂബക്കര്‍, എസ്. ദിവാകര, മൂസ താഖ, ഉമറബ്ബ ആനക്കര, ഹാരിസ് പാവൂര്‍, സുബൈര്‍ മാസ്റ്റര്‍, ബി.എ അബ്ദുല്‍ മജീദ്, സവാദ് അംഗഡിമൊഗര്‍ എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad