ന്യൂഡല്‍ഹി (www.evisionnews.co): അസമില്‍ നടപ്പാക്കിയതു പോലെ പൗരത്വ ബില്‍ മണിപ്പൂരിനും ആവശ്യമാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരണ്‍ സിംഗ്. എന്‍.ആര്‍.സി ബില്‍ നടപ്പാക്കാനുള്ള സാധ്യതകള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'മണിപ്പൂരുള്‍പ്പെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ആര്‍.സി ബില്‍ ആവശ്യമാണ്. മണിപ്പൂര്‍ സര്‍ക്കാര്‍ ഇതിനായുള്ള നടപടിക്രമങ്ങളെ പറ്റി ചര്‍ച്ചചെയ്യുന്നുണ്ട്' എന്നായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.
എങ്ങനെയാണ് എന്‍.ആര്‍.സി ബില്‍ നടപ്പാക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ അസമില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വ ബില്‍ നടപ്പാക്കി വരികയാണെന്നും മണിപ്പൂരിന്റെ ആവശ്യം കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നും ബിരണ്‍ സിംഗ് പറഞ്ഞു. അസമില്‍ 19 ലക്ഷം പേരാണ് എ.ന്‍.ആര്‍.സി പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. പൗരത്വം നഷ്ടപ്പെട്ടവര്‍ക്കായി അസമില്‍ പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍.
ട്രൈബ്യൂണല്‍ വിദേശിയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോക്രജാര്‍, സില്‍ച്ചാര്‍, ദിബ്രുഗഢ്, തേസ്പൂര്‍, ഗോള്‍പാറ, ജോര്‍ഹട്ട എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ആറു തടവറകളിലേയ്ക്കാണ് ആളുകളെ മാറ്റുക. സ്ത്രീകളെ അവര്‍ക്കുമാത്രമായുള്ള തടവറയിലേക്കുമാറ്റും. താല്‍ക്കാലിക കേന്ദ്രങ്ങളില്‍ നിലവില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളവരെയും പുതിയ കേന്ദ്രങ്ങളിലേയ്ക്കുമാറ്റും.

Post a Comment
0 Comments