കാസര്‍കോട് (www.evisionnews.co): ഗവ. കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതപരമായി പെരുമാറിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ റിട്ടേണിംഗ് ഓഫീസര്‍ സുരേഷിന് കാസര്‍കോട് മുന്‍സിഫ് കോടതി അടിയന്തര നോട്ടീസയച്ചു. വ്യാഴാഴ്ച്ച രാവിലെ 11മണിക്ക് ഹാജരാവുന്നതിന് വേണ്ടിയാണ് കോടതി അമീന്‍ മുഖേന അടിയന്തിര നോട്ടീസ് അയച്ചത്.
റിട്ടേണിംഗ് ഒഫീസര്‍ ഇലക്ഷന്‍ നടപടി ക്രമങ്ങളില്‍ പക്ഷപാതവരമായി പെരുമാറിയതായും എസ്.എഫ്.ഐയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതിന് റിട്ടേണിംഗ് ഓഫീസര്‍ കൂട്ടുനിന്നതായും പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. വ്യാഴാഴ്ച്ചയാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. കാസര്‍കോട് ഗവ. കോളജില്‍ യോഗ്യതയില്ലാത്തവരുടെ പത്രിക സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു

Post a Comment
0 Comments