Type Here to Get Search Results !

Bottom Ad

മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

(www.evisionnews.co) മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്    ചൊവ്വാഴ്ച രാത്രി 11.15 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സുഷമ സ്വരാജ്, ഒന്നാം മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. ഏഴ് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. 

സുപ്രീംകോടതി അഭിഭാഷകനായ സ്വരാജ് കൗശലാണ് ഭര്‍ത്താവ്. മകള്‍ ബാന്‍സുരി സ്വരാജും അഭിഭാഷകയാണ്. എയിംസില്‍ വെച്ച് മരണം സംഭവിക്കുമ്പോള്‍ ഭര്‍ത്താവും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad