കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ ജീവനക്കാര്‍ ശമ്പളത്തിന് വേണ്ടി നടത്തുന്ന അനിശ്ചിതക്കാല സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു തളങ്കര കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിയിലാക്കുയാണ് സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്ത്വം നല്‍കാനും യോഗം തീരുമാനിച്ചു. എ.എം ശംസുവിന്റെ അദ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ശിഹാബ് റഹ്മാനിയ്യാനഗര്‍ ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് ശാഫി, ടി.എം മുഹമ്മദ് റഫീഖ്, ഹനീഫ, എന്‍.എ മുഹമ്മദ് കുഞ്ഞി, യു.എ ഉമ്പു, അഹമ്മദ്, റസ്സാഖ് പ്രസംഗിച്ചു.

Post a Comment
0 Comments