Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ പദ്ധതി: ഒന്നാംഘട്ട വികസനത്തിന് ഭരണാനുമതി


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് നഗര സൗന്ദര്യവല്‍ക്കരണത്തിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ആദ്യഘട്ടം എന്ന നിലയില്‍ 4.98കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗമാണ് പദ്ധതി അംഗീകരിച്ചത്. ടൂറിസം വകുപ്പ് എംപാനല്‍ഡ് ആര്‍ക്കിട്ടെക്റ്റ് കോഴിക്കോട് സീ എര്‍ത്തിലെ ആര്‍ക്കിട്ടെക്റ്റും നഗരാസൂത്രണ വിദഗ്ദനുമായ റെജീവ് മാനുവേലാണ് പദ്ധതി തയാറാക്കിയത്. 

റവന്യൂ വകുപ്പ് മന്ത്രിയായി ഇ. ചന്ദ്രശേഖരന്‍ ചുമതല ഏറ്റെടുത്തതോടെയാണ് സംസ്ഥാന ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ച് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. മുന്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, നിലവിലെ കളക്ടര്‍ സജിത് ബാബു എന്നിവരും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശനും മന്ത്രിയോടൊപ്പം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ശ്രമിച്ചു. 

നേരത്തെ കാസര്‍കോട് വികസന പാക്കേജില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും 52 ലക്ഷം രൂപ മാത്രം വകയിരുത്തിയതിനാല്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചില്ല. കാസര്‍കോട് പാക്കേജില്‍ നീക്കിവെച്ച തുകയും ചേര്‍ത്താല്‍ പദ്ധതി ഫലത്തില്‍ അഞ്ചരകോടിയുടേതായി മാറും. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയില്‍ പുതിയകോട്ടയിലുള്ള 62 സെന്റ് സ്ഥലം പദ്ധതി നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പിന് അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു




Post a Comment

0 Comments

Top Post Ad

Below Post Ad