
കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ടെ ശരത്ത് ലാല്‍, കൃപേഷ് കൊലപാതക കേസിലെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒമ്പതാം പ്രതി തന്നിത്തോട്ടെ എം മുരളി (36), പത്താം പ്രതി തന്നിത്തോട്ടെ ടി രഞ്ജിത്ത് (46), പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടന്‍ (42) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. നേരത്തെ കേസിലെ 12-ാം പ്രതി ആലക്കോട്ടെ ബി മണികണ്ഠന്‍, 13-ാം പ്രതി സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
Post a Comment
0 Comments