ദേശീയം (www.evisionnews.co): ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതി പറഞ്ഞതിന് വിമുക്ത ഭടന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി പൊതമണ്‍ സ്വദേശി ശിവകുമാറിനാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെത്തിയ ശിവകുമാര്‍ ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെടുകയായിരുന്നു.
ഇതിന് ശേഷം ഹോട്ടല്‍ ജീവനക്കാരുമായി ആദ്യം വാക്കേറ്റം ഉണ്ടാക്കിയ ശിവകുമാര്‍ പിന്നീട് ഹോട്ടലില്‍ കഴിക്കാനെത്തിയ തോട്ടമണ്‍ സ്വദേശി ജിജോമോനെ മര്‍ദ്ദിക്കുകയായിരുന്നു. ജിജോമോന്‍ ബോധരഹിതനായി കുഴഞ്ഞ് വീണതിന് പിന്നാലെയായിരുന്നു ഹോട്ടല്‍ ഉടമയും ജീവനക്കാരുമടങ്ങുന്ന സംഘം ശിവകുമാറിനെ റോഡിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ശിവകുമാറിന് സാരമായി പരിക്കേറ്റു. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ശിവകുമാറിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയും ജീവനക്കാരുമടക്കം ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് റാന്നി പൊലീസ് അറിയിച്ചു.

Post a Comment
0 Comments