Type Here to Get Search Results !

Bottom Ad

കോഴിവണ്ടി സ്‌കൂട്ടിയില്‍ ഇടിച്ച് ചുമട്ട് തൊഴിലാളിക്ക് ഗുരുതരം

കാസര്‍കോട് (www.evisionnews.co): അതിഞ്ഞാലില്‍ കോഴിവണ്ടി സ്‌കൂട്ടിയില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അതിഞ്ഞാല്‍ കോയപള്ളിക്ക് സമീപം ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ നഗരത്തിലെ ചുമട്ടുതൊഴിലാളി കൊത്തിക്കാലിലെ മുഹമ്മദ് (40)നാണ് പരിക്കേറ്റത്. അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ സ്‌കൂട്ടറിനെ നൂറുമീറ്ററിലധികം ദൂരത്തോളം വലിച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്. നിര്‍ത്തിയ ലോറിയില്‍ നിന്നും ഇറങ്ങിയ ജീവനക്കാര്‍ തെറിച്ചുവീണ യുവാവിന്റെ സമീപത്തേക്കെന്ന വ്യാജേന ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയവര്‍ മുഹമ്മദിനെ ഉടന്‍ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മംഗലാപുരം സ്വാകാര്യ ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad