കാഞ്ഞങ്ങാട് (www.evisionnews.co): പതിനാലുവയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരെനന്ന് കണ്ടെത്തിയ പ്രതി 15വര്‍ഷത്തിന് ശേഷം പിടിയില്‍. പെരിയ ആയമ്പാറ സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആയമ്പാറ മാരാങ്കാവ് സ്വദേശി ഉമേശനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്.
1999ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്ന പ്രതിയെ പ്രൊസിക്യൂഷെന്റ വീഴ്ചയെ തുടര്‍ന്ന് 2000ല്‍ ജുവനൈല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. എന്നാല്‍ 2001ല്‍ പ്രൊസിക്യൂഷെന്റ അപ്പീല്‍ പ്രകാരം
ഹൈക്കോടതി കേസ് പരിഗണിക്കുകയും 2004ല്‍ പ്രതി ഉമേശനെ കുറ്റക്കാരെനന്ന് കണ്ടെത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വിധി പറയാന്‍ കൈമാറുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോയ പ്രതി ഉമേശന്‍ കേസ് നടക്കവെ തന്നെ പാസ്‌പോര്‍ട്ട്തരപ്പെടുത്തി കുവൈറ്റിലേക്ക് പോകുകയും ചെയ്തു.
മുമ്പ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവന്നിരുന്ന അജയകുമാര്‍ ഉമേശെന്റ പേരിലുണ്ടായിരുന്ന വാറണ്ട് അന്വേഷിച്ചിരുന്നു. ഈ ഓര്‍മയില്‍ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനായ ദീപകിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗ കേസിലെ പ്രതി ഉമേശനെ പിടികൂടാനായത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഉമേശനെ തൃശ്ശൂര്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Post a Comment
0 Comments