Type Here to Get Search Results !

Bottom Ad

ഹജ്ജ് നിര്‍വഹിച്ച് നാട്ടിലെത്തിയയാള്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): ഹജ്ജ് കര്‍മം നിര്‍വ്വഹിച്ച ശേഷം നാട്ടിലെത്തിയയാള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ പി.എം മുഹമ്മദ് (64) ആണ് മരിച്ചത്. ഹജ്ജ് നിര്‍വഹിച്ച് നാലു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 37വര്‍ഷത്തോളം ബഹ്‌റൈനിലായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ മുസ്്ലിം ജമാഅത്ത് ട്രഷററായിരുന്നു. ബഹ്‌റൈന്‍- മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് പ്രസിഡന്റ്്, പടിഞ്ഞാര്‍ ഖിളര്‍ മസ്ജിദ് പ്രസിഡന്റ്് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: ബുഷ്‌റ, ബുര്‍ഷീന, ബുര്‍ഹാന, ബുര്‍ഷാന, കലന്തര്‍ മഹാസ്. മരുമക്കള്‍: സമീര്‍ ചൗക്കി (ഗ്ലാമര്‍ ഫാന്‍സി, കാസര്‍കോട്.), ഷരീഫ് മൊഗ്രാല്‍ (ബഹ്‌റൈന്‍), മുനാസ് ഹൊസങ്കടി (ഖത്തര്‍), റിസ്വാന്‍ കുന്നില്‍. സഹോദരങ്ങള്‍: മറിയ, ആയിഷ, സുഹ്‌റ, ബല്‍ക്കീസ്, അഷ്ഫാഖ് (ദുബൈ).

Post a Comment

0 Comments

Top Post Ad

Below Post Ad