Type Here to Get Search Results !

Bottom Ad

കാര്‍ഷിക സ്വര്‍ണവായ്പ നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍


തിരുവനന്തപുരം (www.evisionnews.co): സ്വര്‍ണപ്പണയത്തിന്മേല്‍ കുറഞ്ഞനിരക്കില്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ 2019 ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കൃഷിവായ്പ നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി.

പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്. സ്വര്‍ണപ്പണയത്തിന്മേല്‍ നാലു ശതമാനം വാര്‍ഷിക പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെ നിലവില്‍ കാര്‍ഷിക വായ്പ ലഭിക്കുമായിരുന്നു. സബ്സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) ഉള്ളവര്‍ക്ക് മാത്രമാക്കണം. എല്ലാ കെ.സി.സി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്സിഡി നല്‍കില്ല.

ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെ.സി.സി അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കണം, അപേക്ഷകളില്‍ 14ദിവസത്തിനകം തീരുമാനമെടുക്കണം. എന്നി നിര്‍ദേശങ്ങളാണ് കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മുന്നോട്ടുവെച്ചത്. ജൂലൈ 31വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടുദിവസത്തിനകം അറിയിക്കാനാണു ബാങ്കുകള്‍ക്ക് കിട്ടിയ നിര്‍ദേശം. ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കു ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി.






Tags

Post a Comment

0 Comments

Top Post Ad

Below Post Ad