കാസര്‍കോട് (www.evisionnews.co): കാറില്‍ കടത്തുകയായിരുന്ന 110കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുന്നുംകൈ സ്വദേശി ഷമീറാണ് (32) അറസ്റ്റിലായത്. ഏഴ് കളവു കേസുകളില്‍ പ്രതിയാണ് ഷമീറെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംകൈ മൗക്കോട്ടെ പൂങ്ങോട്ടാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കുന്നുംകൈ സ്വദേശി നൗഫലിനെ (35) പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഷമീര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment
0 Comments