കാസര്‍കോട് (www.evisionnews.co): ഉദുമ പടിഞ്ഞാറും തൃക്കണ്ണാടും കടലേറ്റം രൂക്ഷം. ഗോപാല്‍പേട്ട, മാളിക വളപ്പ് ഭാഗങ്ങളിലെ മത്സ്യതൊഴിലാളികളായ ചന്ദ്രന്‍, മോഹനന്‍, കല്യാണി, സരോജിനി, ചന്ദ്രിക എന്നിവരുടെ വീടുകള്‍ എപ്പോള്‍ വേണമെങ്കിലും തിരയെടുക്കാമെന്ന അവസ്ഥയിലാണ്. ശക്തമായ തിരയില്‍ കടല്‍ ഭിത്തി തകര്‍ന്നതോടെയാണ് വീടുകള്‍ അപകട ഭീഷണിയിലായത്.
ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍, കൊവ്വല്‍, ജന്മ കടപ്പുറങ്ങളില്‍ ഒരാഴ്ചയിലധികമായി കടലേറ്റം തുടരുകയാണ്. ഇവിടെ 50 മീറ്ററിലധികം കര കടലെടുത്തിട്ടുണ്ട്. നൂറിലധികം തെങ്ങുകള്‍ കടലെടുത്തു കഴിഞ്ഞു. ഈഭാഗത്ത് കടല്‍ ഭിത്തി ഇല്ലാത്തത് തീരവാസികളെ ആശങ്കയിലാഴ്ത്തുന്നു.
Post a Comment
0 Comments