Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ വെടിയേറ്റ് യുവാവിന് ഗുരുതരം: വെടിവെപ്പിന് പിന്നില്‍ ഗുണ്ടാ സംഘമെന്ന് സൂചന

മഞ്ചേശ്വരം (www.evisionnews.co): ഹൊസങ്കടിയില്‍ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. ബദിയടുക്ക ചര്‍ലുക്ക ഗോളിയടിയിലെ അബ്ദുല്ല- ഖദീജ ദമ്പതികടെ മകന്‍ സിറാജുദ്ദീ (40)നാണ് വെടിയേറ്റത്. ഇയാളെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി.

ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം. വെടിവെപ്പിന് പിന്നില്‍ ഗുണ്ടാ സംഘമെന്നാണ് സൂചന. സിറാജുദ്ദീന്‍ സഞ്ചരിച്ച കാര്‍ മംഗളൂരുവില്‍ നിന്നും ഹൊസങ്കടി ഭാഗത്തേക്ക് വന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. കഴുത്തിനാണ് യുവാവിന് വെടിയേറ്റത്. 

യുവാവില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പോലീസ് പറഞ്ഞു. യുവാവിന് അടിയന്തിര ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. കഴുത്തിനേറ്റ ബുള്ളറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തേക്ക് മാറ്റിയതെന്നാണ് വിവരം. 

Post a Comment

0 Comments

Top Post Ad

Below Post Ad