Type Here to Get Search Results !

Bottom Ad

ബുള്ളറ്റ് ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മംഗളൂരു (www.evisionnews.co): ബുള്ളറ്റ് ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെ മംഗളൂരു നേത്രാവതി പാലത്തിലാണ് സംഭവം. മംഗളൂരുവിലെ കരിച്ചേരി ശാരദയുടെ മകന്‍ അഭീഷ് നായര്‍ (27) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ അഭീഷിനെ യേനപ്പോയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കമലാക്ഷി ബാലകൃഷ്ണന്‍ അടുക്കത്ത് ബയലിന്റെ സഹോദരിയുടെ മകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad