Type Here to Get Search Results !

Bottom Ad

കരാറുകാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ്


കാസര്‍കോട് (www.evisionnews.co): കരാറുകാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കരാറുക്കാര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയും സമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയും കരാറുകാരില്‍ നിന്നും പണംതട്ടാന്‍ ശ്രമിക്കുകയും പ്രവൃത്തി സ്ഥലങ്ങളില്‍ പോയി കരാറുകാരെ നിരന്തരമായി ശല്യപ്പെടുത്തുകയും ചെയുന്ന സംഘം ജില്ലയില്‍ സജീവമാണ്. അനാവശ്യമായി വര്‍ക്കുകളില്‍ ഇടപെടുന്നതു മൂലം പലവര്‍ക്കുകളും സമയസമയത്ത് തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

ഇതിനെതിരെ തുടക്കം കുറിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ടെണ്ടറുകളും കരാറുക്കാര്‍ ഒന്നടങ്കം ഭഹിഷ്‌ക്കരിച്ചിരിക്കുകയാണ്. പിരിവു നടത്തനും പരാതി നല്‍കാനും ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുമെന്നും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുകയാണങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് പെര്‍ളയും ജനറല്‍ സെക്രട്ടറി ജാസിര്‍ ചെങ്കളയും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad