
സിനിമ (www.evisionnews.co): മമ്മൂട്ടി നായകനായി എത്തുന്ന ബിഗ്ബജറ്റ് ചരിത്രസിനിമ മാമാങ്കം ഈവര്‍ഷം ഒക്ടോബറില്‍ റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ചിത്രത്തിന്റെ ടീസര്‍ ഉടനെത്തും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പോസ്റ്റ്- പ്രൊഡക്ഷന്‍ സ്റ്റേജില്‍ ഉള്ള ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളി പുറത്തുവിട്ടു. ഇപ്പോള്‍ ചിത്രത്തിന്റെ ഡി ഐ ജോലികള്‍ ആണ് നടക്കുന്നത് എന്നും ടീസര്‍ ഉടന്‍ പ്രതീക്ഷിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബര്‍ ഏഴിന് മാമാങ്കം ടീസര്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രശസ്ത ഡി.ഐ കളര്‍ ഗ്രെഡിംഗ് വിദഗ്ദ്ധന്‍ ആയ കെന്‍ മേറ്റ്‌സ്‌കേര്‍ ആണ് മാമാങ്കത്തിന്റെ ഡി ഐ ജോലികള്‍ ചെയ്യുന്നത് എന്ന വിവരവും വേണു കുന്നപ്പിള്ളി പങ്കുവെച്ചു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, സുദേവ് നായര്‍ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്ലനും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Post a Comment
0 Comments