Type Here to Get Search Results !

Bottom Ad

കശ്മീരിലെ മാധ്യമ അടിച്ചമര്‍ത്തലിനെതിരായ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്


ന്യൂഡല്‍ഹി (www.evisionnews.co): ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. 24 ദിവസമായി കശ്മീരില്‍ ഉപരോധം തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നേരിടുകയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹരജിക്കാരന്‍ വാദിച്ചു.

തങ്ങള്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്‍കി. മാധ്യമങ്ങളോട് സംസാരിച്ച ഒരു ഡോക്ടറെ വരെ പിടിച്ചുകൊണ്ടുപോയെന്ന് ഭാസിനുവേണ്ടി വാദിച്ച ബൃന്ദ ഗ്രോവര്‍ കോടതിയെ അറിയിച്ചു. നേരത്തെ അനുരാധയുടെ ഹരജി പരിഗണിച്ച സുപ്രീം കോടതി കശ്മീരില്‍ സാധാരണ ജീവിതം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കുറച്ചു സമയം കൊടുക്കണമെന്ന് പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad