Type Here to Get Search Results !

Bottom Ad

മോദിയുടെ പേരില്‍ തര്‍ക്കിക്കേണ്ട സമയമല്ലിത്: തരൂരിനും കോണ്‍ഗ്രസിനും ഉപദേശിച്ച് എം.കെ മുനീര്‍


തിരുവനന്തപുരം (www.evisionnews.co): മോദി സ്തുതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ശശി തരൂരിനും ഉപദേശവുമായി എം.കെ മുനീര്‍. രാജ്യം ഒരഗ്നിപര്‍വ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസാണ് ജനതയുടെ അവസാന പ്രതീക്ഷയെന്നും അതിനാല്‍ ഈ വാക്പോര് അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് മുനീര്‍ പറയുന്നത്. ഫേസ് ബുക്കിലൂടെയാണ് മുനീറിര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

'കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുല്‍ ഗാന്ധിക്കും, ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിര്‍ത്തേണ്ട കണ്ണി തന്നെ ദുര്‍ബലമാവുമ്പോള്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നല്‍കുന്നത്? എന്ത് പ്രതീക്ഷയാണ് അവര്‍ക്കായി നാം ബാക്കി വെയ്ക്കുന്നത്.?' അദ്ദേഹം ചോദിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad