കേരളം (www.evisionnews.co): ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. എന്നാല്‍ യുവതി പ്രവേശനത്തില്‍ മുന്‍കൈ എടുക്കെണ്ടെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് പാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തെറ്റുത്തിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമോയെന്ന് തീരുമാനിച്ചിട്ടില്ല.
പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് പ്രവര്‍ത്തകര്‍ ചെല്ലണം. വിനയത്തോടെ ജനങ്ങളോട് ഇടപ്പെടണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടത്തും. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനപ്രവര്‍ത്തന ശൈലി മാറണമെന്ന് തിരുത്തല്‍ രേഖയില്‍ പറയുന്നു. തെറ്റു തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്ന് അവസാനിക്കും.

Post a Comment
0 Comments