Type Here to Get Search Results !

Bottom Ad

സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത 18കാരനെ കുത്തിക്കൊന്നു


ന്യൂഡല്‍ഹി (www.evisionnews.co): പടിഞ്ഞാറന്‍ ദല്‍ഹിയില്‍ 18കാരനെ കുത്തിക്കൊന്നു. വികാസ്പുരിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മുഹമ്മദ് റിയാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ശിവ്കുമാര്‍, രേഖ, സര്‍വേഷ് എന്നിവരാണ് അറസ്റ്റിലായത്. അന്‍സാരിയെ കുത്തിയ രാഹുല്‍ അടക്കം നാല് പേര്‍ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.

അമ്മാവന്റെ വീട്ടിലെത്തിയതായിരുന്നു അന്‍സാരിയും സഹോദരിയും. അന്‍സാരിക്ക് കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 'സംഭവത്തിനു ശേഷം അന്‍സാരിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എല്ലാവരും ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്.'- പോലീസ് കമ്മീഷണര്‍ മോണിക ഭരദ്വാജ് പറഞ്ഞു. കൊല്ലപ്പെട്ട അന്‍സാരിയുടെയും കൊലപ്പെടുത്തിയ പ്രതികളുടെയും കുടുംബങ്ങള്‍ ഒരേ കെട്ടിടത്തിലാണ് കഴിയുന്നത്. അന്‍സാരിയുടെ സഹോദരിക്ക് നേരെ അശ്ലീലം പറഞ്ഞതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad