Type Here to Get Search Results !

Bottom Ad

വ്യാജ രേഖ ചമച്ച് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് പ്രചാരണം: നടപടി വേണമെന്ന് എസ്.എഫ്.ഐ


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വ്യാജ രേഖ ചമച്ച് മത്സരിക്കുന്നുവെന്ന പ്രചാരണത്തിനെതിരെ നെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ. തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എ.കെ അഭിജിത്തിനെതിരെ സര്‍വകലാശാല പ്രസിദ്ധീകരിച്ച റിസള്‍ട്ടിനെ വ്യാജരേഖയുണ്ടാക്കി എന്ന പേരില്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നത്. തെറ്റായ വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവും. ജില്ലയില്‍ എസ്.എഫ്.ഐക്കുണ്ടായ മുന്നേറ്റത്തിലുണ്ടായ പരാജയ ഭീതി മൂലം എം.എസ്.എഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് കാസര്‍കോട് ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം അവസാനിച്ച് സൂക്ഷ്മ പരിശോധന നടക്കുന്ന സമയത്താണ് മൂന്നാം സെമസ്റ്റര്‍ വിജയിക്കാത്ത അഭിജിത്ത് വ്യാജരേഖ സമര്‍പ്പിച്ചതെന്നാണ് ആരോപണം. സൂക്ഷ്മ പരിശോധന സമയത്ത് വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ കണ്ടെത്തുകയായിരുന്നു. എസ്എഫ്ഐ നേതൃത്വമാണ് ഈ വ്യാജ രേഖകള്‍ക്ക് പിന്നിലെന്നാണ് എംഎസ്എഫ് ആരോപിക്കുന്നത്. യൂണിവേഴ്സിറ്റി ഉപയോഗിച്ച് ഇതിന് മുമ്പ് ഒരുപാട് രേഖകള്‍ നിര്‍മിച്ചാണ് എസ്എഫ്ഐ മത്സരിച്ചതെന്നും എം.എസ്.എഫ് ആരോപിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad