Type Here to Get Search Results !

Bottom Ad

മലയോരത്ത് കനത്ത മഴ; വീടുകള്‍ വെള്ളത്തില്‍, കുന്നുങ്കൈയില്‍ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മഞ്ചേശ്വരം താലൂക്കില്‍ മൂസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഒമ്പത് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിയിരുന്നു. കുമ്പളയില്‍ രണ്ടു കുടുംബങ്ങളെയും ചേരങ്കൈ കടപ്പുറത്തെ രണ്ടു കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നെല്ലിക്കുന്നിലും നിരവധി വീടുകളില്‍ വെള്ളംകേറി. 

മഞ്ചേശ്വരം താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോയിപ്പാടി, കയ്യാര്‍, എടനാട് വില്ലേജുകളില്‍ ശക്തമായ കാറ്റിലും മഴയിലുമായി ഓടു മേഞ്ഞ മൂന്നു വീടുകളാണ് തകര്‍ന്നത്. കോയിപ്പാടി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വൈദ്യുതി തൂണുകള്‍ അപകടാവസ്ഥയിലാണ്.

വെള്ളരിക്കുണ്ട് താലൂക്കില്‍ കുന്നുങ്കൈയില്‍ മലയിടിഞ്ഞ് ഭീമനടി-നീലേശ്വരം പാതയില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. ചെറുവത്തൂര്‍ പഞ്ചായത്തിലെ കുറ്റിവയല്‍പ്രദേശം വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള റവന്യു ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തേജസ്വിനി പുഴ കരകവിഞ്ഞതോടെ പാലായിയിലും കാര്യങ്കോടും ചാത്തമത്തും നിരവധി വീടുകളില്‍ വെള്ളത്തിലായി.

Post a Comment

0 Comments

Top Post Ad

Below Post Ad