Type Here to Get Search Results !

Bottom Ad

സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍

കേരളം (www.evisionnews.co): സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് മലേഷ്യന്‍ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യക്കാരനായ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയിലാണ് താമസം. ഇദ്ദേഹത്തിന് മലേഷ്യന്‍ പൌരത്വവുമുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹം മലേഷ്യയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തി എന്നാണ് ആരോപണം.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തേക്കാള്‍ അവകാശങ്ങള്‍ മലേഷ്യയിലെ ചൈനീസ് ന്യൂനപക്ഷത്തിനുണ്ടെന്നും മലേഷ്യയിലെ ഹിന്ദു ന്യൂനപക്ഷത്തിന് മലേഷ്യന്‍ പ്രധനമന്ത്രിയേക്കാള്‍ കൂറ് ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ് എന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം. ഇതോടെ ചൈനീസ്, ഹിന്ദു വംശജര്‍ ഇദ്ദേഹത്തിനെതിരെ ക്യാംപയിന്‍ ആരംഭിച്ചു. മലേഷ്യന്‍ പൌരത്വം റദ്ദാക്കി തിരിച്ചയക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാറിലെ ചില മന്ത്രിമാരും ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പുറത്താക്കാന്‍ ഉദ്ദേശമില്ല എന്ന് ആദ്യം പ്രതികരിച്ച മലേഷ്യന്‍ സര്‍ക്കാര്‍, ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഇന്നലെ വ്യക്തമാക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad