Type Here to Get Search Results !

Bottom Ad

കൊല്ലത്ത് ട്രെയിനില്‍ നിന്നും വീണു പരിക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.co): കൊല്ലത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു. കുഞ്ചത്തൂര്‍ സന്നടക്ക റോഡിലെ ബാവ ക്വാര്‍ട്ടേഴ്സില്‍ കെ.ജെ മുഹമ്മദ് ഇര്‍ഫാനാ (22)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30മണിയോടെ കൊല്ലം മാടന്‍നടക്ക് സമീപം ഭരണിക്കാവ് റെയില്‍വേ ട്രാക്കിലാണ് ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇര്‍ഫാനെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad