മുളിയാര്‍ (www.evisionnews.co): ജീവകാരുണ്യ മേഖലയില്‍ നിരാലംബര്‍ക്ക് സാന്ത്വനം പകരുന്ന ദുബൈയിലെ സഇദ് ദഫൂസ് അമിര്‍ അല്‍ മന്‍സൂരി, യു.എ.ഇ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് സഇദ് ദഫൂസ് അമിര്‍ അല്‍ മന്‍സൂരി എന്നിവര്‍ക്ക് മല്ലം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഇവര്‍ തങ്ങള്‍ നടപ്പിലാക്കിയ കാരുണ്യ പദ്ധതികളും നിര്‍മിച്ചുനല്‍കിയ പള്ളികളും സന്ദര്‍ശിച്ചു.
വേണുകുമാര്‍ സ്വാഗതം പറഞ്ഞു. കെ.ബി മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. അനീസ മന്‍സൂര്‍ മല്ലത്ത്, ബി.സി കുമാരന്‍, മസൂദ് ബോവിക്കാനം, ബി.എം അഷ്‌റഫ്, കൃഷ്ണന്‍ ചേടിക്കാല്‍, രാമചന്ദ്രന്‍ നമ്പ്യാര്‍, എം.എസ് ഷുക്കൂര്‍, സിദ്ധീഖ് ബോവിക്കാനം, അജ്മല്‍ എതിര്‍ത്തോട്, കെ.സി റഫീഖ്, മുഹമ്മദ് കുഞ്ഞിബാലനടുക്കം, അബ്ദുല്ല ബാലനടുക്കം, ഷാഫി ചേരൂര്‍, നസീര്‍ മൂലടുക്കം, റഹീം അബ്ബാസ്, റംഷീദ് ബാലനടുക്കം, സുധീപ് പ്രസാദ്, മനീഷ് സംബന്ധിച്ചു.

Post a Comment
0 Comments