Type Here to Get Search Results !

Bottom Ad

കനത്തമഴ: മഹാരാഷ്ട്രയില്‍ 21മരണം: പൊതു അവധി പ്രഖ്യാപിച്ചു


മുംബൈ (www.evisionnews.co): കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. മുംബൈക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ മലാഡിലും പൂനെയിലും മതിലിടിഞ്ഞു വീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 13പേര്‍ മരിച്ചു. അപകടത്തില്‍പെട്ട നാലുപേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളജിലാണ് മതില്‍ ഇടിഞ്ഞുവീണ് അപകടമുണ്ടായത്.

രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad