Type Here to Get Search Results !

Bottom Ad

അല്‍ ഉസ്‌വ അഡ്വാന്‍സ് ഇസ്‌ലാമിക് കോഴ്‌സ് ലോഗോ പ്രകാശനം ചെയ്തു


ഉദുമ (www.evisionnews.co): മീത്തല്‍ മാങ്ങാട് സനാബില്‍ അക്കാദമിയി പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആരംഭിക്കുന്ന അല്‍ ഉസ്‌വ അഡ്വാന്‍സ് ഇസ്ലാമിക് കോഴ്‌സിന്റെ ലോഗോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രകാശനം ചെയ്തു.

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിഗ്രി, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ലോ, മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഞായറാഴ്ചകളിലും അവധി ദിനങ്ങളിലുമാണ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്. മതബോധം നല്‍കുന്നതോടപ്പം കുടുംബ മനശാസ്ത്രം, വ്യക്തിത്വ വികസനം, പാചകം, കലാസാഹിത്യ മേഖലയിലും പ്രമുഖര്‍ പരിശീലനം നല്‍കും. സനാബില്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ്, ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബാവിക്കര, അല്‍ ഉസ്‌വ കോഴ്‌സ് ഡയറക്ടര്‍ മുനീര്‍ ഹുദവി തോടാര്‍, ആബിദ് ഹുദവി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad