Type Here to Get Search Results !

Bottom Ad

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മന്ത്രി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മന്ത്രി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്തിരുവനന്തപുരം (www.evisionnews.co): മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിയസഭയെ തെറ്റുധരിപ്പിച്ചെന്നാരോപിച്ചാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കെ.സി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ്.

യൂനിവേഴ്‌സിറ്റി കോളെജില്‍ വിദ്യാര്‍ഥി ആത്മഹത്യാ ശ്രമം നടത്തിയ സമയത്ത് യൂനിറ്റ് ഓഫീസ് അടച്ചെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad