Type Here to Get Search Results !

Bottom Ad

സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

കൊല്ലം (www.evisionnews.co): സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബി.എസ്.എഫില്‍ ജോലി ചെയ്യുന്ന സൈനികന്‍ സ്ഥലം മാറ്റത്തിനായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. 

സ്ഥലം മാറ്റം ശരിയാക്കാമെന്ന് ഉറപ്പു നല്‍കി ഓമനക്കുട്ടന്‍ സൈനികന്റെ ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് ഇയാള്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന് പിന്നാലെ പരാതി നല്‍കിയെങ്കിലും ഓമനക്കുട്ടനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും ബി.ജെ.പി അനുഭാവി കൂടിയായ സൈനികന്‍ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഇ-മെയില്‍ വഴി പരാതി നല്‍കിയതോടെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad