ബോവിക്കാനം (www.evisionnews.co): വര്‍ഷങ്ങളോളം പഴക്കമുള്ള റോഡരികിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞു വീണ് വഴിയാത്രക്കാരന്‍ താലനാരിഴയ്ക്ക് രക്ഷപ്പെട്ടു ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരന്തരം പരാതി അറിയിച്ചിട്ടും ഭീഷണി ഉയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റനുള്ള നടപടി എടുത്തില്ല. റോഡിന്റെ ഇരുവശത്തും അപകടം വിളിച്ചു വരുത്തുന്ന മരങ്ങള്‍ ഇനിയുമുണ്ട്. ഇതുവഴി നിത്യേന നൂറ് കണക്കിന് വിദ്യാര്‍ത്ഥികളടക്കം യാത്ര ചെയ്യുന്നുണ്ട്. അധികാരികള്‍ വേണ്ട നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മര്‍ച്ചന്റ് യൂത്ത് വിംഗ് ബോവിക്കാനം യുണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ആഷിഫ് ബദ്രിരിയ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു. ഉല്ലാസ് പാണൂര്‍, അബ്ദുല്‍ റഹിമാന്‍ എംറീഡ്, ഹമീദ് മേഘ, മുനീര്‍ അറഫ, മുക്രി മുനീര്‍, രവി, സുരേഷ് സംബന്ധിച്ചു.

Post a Comment
0 Comments