Type Here to Get Search Results !

Bottom Ad

പശുക്കടത്ത് ആരോപിച്ച് അക്രമം: രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം


കാസര്‍കോട് (www.evisionnews.co): പശുക്കടത്ത് ആരോപിച്ച് വാഹനംതടഞ്ഞ് അക്രമിച്ച് പണം കൊള്ളയടിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തതല്ലാതെ പ്രതികളെ പിടികൂടാനായില്ല. കണ്ടാലറിയാവുന്ന നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അടക്കം പരാതി നല്‍കുകയും ചെയ്തിരുന്നു. 

ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് പശുവുമായി വന്ന കര്‍ണാടക പുത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റത്. ഡ്രൈവറെയും സഹായിയെയും അക്രമിച്ച സംഘം പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയിരുന്നു. കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരാണ് അക്രമിക്കപ്പെട്ടത്. 




Post a Comment

0 Comments

Top Post Ad

Below Post Ad