ചെങ്കള (www.evisionnews.co): മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൈയൊഴിഞ്ഞ രോഗിക്ക് കാസര്‍കോട്ടെ ആശുപത്രിയില്‍ പുനര്‍ജന്മം. മംഗലപുരത്തെ പ്രമുഖ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ ആലമ്പാടിയിലെ ആയിഷ (60)യാണ് ഇ.കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ ഡോ. ജാസിര്‍ അലിയുടെ പരിചരണത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
മംഗലാപുരത്തെ പ്രമുഖ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച് രണ്ടുദിവസത്തെ പരിശോധനകള്‍ കഴിഞ്ഞ് ഇനി ജിവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ ആയിഷയെ ഇ.കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. ജാസിര്‍ അലിയുടെ പരിചരണത്തില്‍ ആയിഷയ്ക്ക് സുഖം പ്രാപിക്കുകയും ചെയ്തു.
ആയിഷയുടെ ജീവന്‍ രക്ഷിച്ചതിന്റെ സന്തോഷത്തില്‍ ആയിഷയുടെ ബന്ധുകളും നാട്ടുകാരും ഡോ. ജാസിര്‍ അലിയെ ആസ്പത്രിയിലെത്തി അനുമോദിച്ചു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി, പി. ദാമോദരന്‍, വിദ്യാഗണേഷ്, ഡോ. ശോഭ മയ്യ, ഡോ. ഷിമിയാസ്, ഡോ. മുസതഫ, കെ.എ മുഹമ്മദ് ഹനീഫ സംസാരിച്ചു. എ. നാരയണന്‍ സ്വാഗതവും ഡി.എന്‍ രാധകൃഷ്ണ നന്ദിയും പറഞ്ഞു

Post a Comment
0 Comments