Type Here to Get Search Results !

Bottom Ad

ഇന്ത്യ ലോകത്തിന്റെ നെറുകയിൽ, ചന്ദ്രയാൻ – 2 കുതിച്ചുയർന്നു



(www.evisionnews.co) ചാന്ദ്ര പര്യവേക്ഷണ രംഗത്ത് ഇന്ത്യ ലോകത്തിന്റെ നെറുകയിൽ. ഇന്ത്യയുടെ ചന്ദ്രയാൻ -2 പര്യവേക്ഷണ പേടകം കൃത്യം 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ബഹിരാകാശത്തിന്റെ അനന്ത നിഗൂഢതയിലേക്ക് കുതിച്ചുയർന്നു. 

ഇന്ത്യൻ നിർമിതമായ ചാന്ദ്ര പര്യവേക്ഷണ പേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂർ നീണ്ട കൌണ്ട് ഡൌൺ തുടങ്ങിയത്. നേരത്തെ അവസാന നിമിഷത്തിൽ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു. അതിനുശേഷം ഒരാഴ്ച തികയുമ്പോഴാണ് ഐ എസ് ആർ ഒ ചരിത്ര വിജയം കുറിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad