Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവ് കവി അബ്ദുല്‍ ഖാദര്‍ നിര്യാതനായി


ആലംപാടി (www.evisionnews.co): എരിയപ്പാടി മുസ്ലിം ലീഗ് നേതാവായിരുന്ന എരിയപ്പാടിയിലെ പൊയ്യയില്‍ അബ്ദുല്‍ ഖാദര്‍ (66) എന്ന (കവി അബ്ദുല്‍ ഖാദര്‍) നിര്യാതനയി. ഏറെനാളായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊയ്യയില്‍ അബ്ദുര്‍ റഹ്മാന്‍- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. 

ഭാര്യ: സൈനബ. മക്കള്‍: ഷാനിബ, ശബീബ, ശിഹാബ്. മരുമകന്‍: മന്‍ഷാദ്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, അബൂബക്കര്‍, ആസിയ. ദീര്‍ഘകാലം അബുദാബിയിലായിരുന്നു. ചെങ്കള പഞ്ചായത്ത് അബുദാബി കെ.എം.സി.സി കമ്മിറ്റി, ആലംപാടി ജമാഅത്ത് അബുദാബി കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മികച്ച സംഘാടകന്‍ കൂടിയാണ്. മയ്യിത്ത് എരിയപ്പാടി ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad