Type Here to Get Search Results !

Bottom Ad

കനത്ത മഴയ്ക്ക് സാധ്യത കാസര്‍കോട് ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട്


കാസര്‍കോട് (www.evisionnews.co): ഇന്നു മുതല്‍ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന്ജിഎസ്‌ഐ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

ഇത് പ്രകാരം ഇന്നും നാളെയും ശനിയാഴ്ചയും കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 12.2 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണ്‍ ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 944.8125 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad