കാസര്‍കോട് (www.evisionnews.co): പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അടക്കം തിരിമറി നടത്തി എസ്.എഫ്.ഐ ക്രിമിനലുകളെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടികള്‍ക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത് കലക്ട്രേറ്റ് പരിസരത്ത് വെച്ച് ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ ഉന്തുംതള്ളും ഉണ്ടാവുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചിലുടനീളം ഉണ്ടായത്. മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി കമറുദ്ദീന് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ വി പി അബ്ദുല്‍ ഖാദര്‍ ഹാജി പി എം മുനീര്‍ ഹാജി മുസാബി ചെര്‍ക്കള മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ യൂസഫ് ഉളുവാര്‍ നാസര്‍ ചായിന്റടി മന്‍സൂര്‍ മല്ലത്ത് എം എ നജീബ് അസീസ് കളത്തൂര്‍ നിസാം പട്ടേല്‍ എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ജന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സൈഫുള്ള തങ്ങള്‍ സഹീര്‍ ആസിഫ് ഹാരിസ് തൊട്ടി ഷംസുദ്ദീന്‍ കൊളവയല്‍ എം സി ശിഹാബ് മാസ്റ്റര്‍ റഹ്മാന്‍ ഗോള്‍ഡന്‍ സിദ്ദീഖ് സന്തോഷ് നഗര്‍ റൗഫ് ബാവിക്കര ബദറുദ്ദീന്‍ കെ.കെ സഹീദ് വലിയപറമ്പ് പ്രസംഗിച്ചു

Post a Comment
0 Comments