Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് ഫെസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മഞ്ചേസ്റ്റാര്‍ ഷിപ്പിംഗ് ജേതാക്കള്‍


ദുബൈ (www.evisionnews.co): കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ഫെസ്റ്റിനോട് അനുബന്ധിച്ചു നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച മഞ്ചേസ്റ്റാര്‍ ഷിപ്പിംഗ് ടീമിനും റണ്ണര്‍ അപ്പായ അറേബ്യന്‍ എഫ്.സിക്കുമുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ ഹനീഫ് ബാവ നഗര്‍ സ്വാഗതം പറഞ്ഞു. 

ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ എം.സി ഹുസൈനാര്‍ ഹാജി എടച്ചക്കൈ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ റഈസ് തലശേരി, ഒ.കെ ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ വൈസ് പ്രസിഡന്റ സിഎച്ച് നൂറുദ്ദീന്‍, കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ ബഷീര്‍ പാറപ്പള്ളി, അഷ്റഫ് ബച്ചന്‍, ഷംസു പാറപ്പള്ളി സംബന്ധിച്ചു. ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി റഷീദ് ആവയില്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad