Type Here to Get Search Results !

Bottom Ad

'ഇശല്‍മാല -19': ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരത്തിന് 19ന് തുടക്കമാകും

കാസര്‍കോട് (www.evisionnews.co): കേരള മാപ്പിള കല അക്കാദമി ദുബൈ കാസര്‍കോട്് ജില്ലാ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരം 'ഇശല്‍മാല -19' നാളെ 19ന് തുടക്കമാകും. ശബ്ദമാധുര്യം കൊണ്ട് അനുഗ്രഹീതരായ യു.കെ, ജി.സി.സി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വളര്‍ന്നുവരുന്ന 47 മാപ്പിളപ്പാട്ട് കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മത്സരം 19ന് ഇശല്‍മാല ഗ്രൂപ്പില്‍ നടക്കും.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ഗായകന്‍ സീഷെല്‍സ് ഇന്റര്‍നാഷണല്‍ കാര്‍ഗോ ദുബൈ നല്‍കുന്ന 10010 രൂപയും മൊമെന്റോയും രണ്ടാ സ്ഥാനം നേടുന്ന ഗായകന് ചോയ്‌സ് ബില്‍ഡിങ് മെറ്റീരിയല്‍ ബര്‍ദുബൈ നല്‍കുന്ന 5005രൂപയും മൊമെന്റോയും മൂന്നാം സ്ഥാനം നേടുന്ന ഗായകന് 3003 രൂപയും മൊമന്റോയും നല്‍കും. മത്സരം ആസ്വദിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 00971509049332. മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദുബൈ ജില്ലാ ചാപ്റ്റര്‍ നേതാക്കളായ മുനീര്‍ തങ്കയം, ഷരീഫ് ചന്തേര, ഷംസുദീന്‍ പെരുമ്പട്ട എന്നിവര്‍ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad