Type Here to Get Search Results !

Bottom Ad

കോളജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി

mobile phone కోసం చిత్ర ఫలితం

കോഴിക്കോട് (www.evisionnews.co): കോളജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥി ഫഹീമ ഷിറിനെയാണ് പുറത്താക്കിയത്. ഇതിനെതിരെ ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

‘പ്രിന്‍സിപ്പല്‍ ഇന്നലെ വിളിച്ചാണ് ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടത്, ഞാന്‍ ഒഴിഞ്ഞു’- ഫഹീമ പറയുന്നു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെ ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നാണ് ചേളന്നൂര്‍ എസ്.എന്‍ കോളേജ് മാനേജ്മെന്റ് തീരുമാനം.

എന്നാല്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഉപയോഗം അനിവാര്യമാണെന്നും സുരക്ഷയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാമെന്ന യു.ജി.സി നിര്‍ദേശവും ഫഹീമ ചൂണ്ടിക്കാണിച്ചിരുന്നു. ‘യൂണിവേഴ്സിറ്റി പോലും നോട്ട്സ് പി.ഡി.എഫ് ആയി തരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കില്‍ ക്യു.ആര്‍ കോഡ് വച്ച് പഠിക്കുന്ന രീതിയുണ്ട്. അത്തരം സംവിധാനം നിലനില്‍ക്കുന്ന കാലത്ത് 18 വയസുകഴിഞ്ഞ വിദ്യാര്‍ഥികളോട് ഇത്തരം നിയന്ത്രണങ്ങള്‍ ശരിയല്ലെന്നും ഫഹീമ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad