കാസര്‍കോട് (www.evisionnews.co): ചൂരിയിലും മധൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും സാമൂഹിക ദ്രോഹികളുടെ അക്രമത്തില്‍ പ്രധിഷേധിച്ച് മണ്ഡലം മുസ്ലിം ലീഗ് ജൂലൈ 16ന് രാവിലെ 10മണിക്ക് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ചൂരി ലീഗ് ഹൗസില്‍ നിന്ന് പുറപ്പെട്ട് ചൂരി, മിപുഗിരി, പാറക്കെട്ട് വഴി എസ്.പി ഓഫിസില്‍ സമാപിക്കും. കാസര്‍കോട് നഗര ഹ്യദത്തില്‍ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങള്‍ വലിയൊരു വിപത്തിലേക്കാണ് പോയികൊണ്ടിക്കുന്നതെന്ന സത്യം മനസിലാക്കാതെ പോലീസ് കാണിക്കുന്ന നിഷ്‌ക്രിത്വം ജനങ്ങളെ ഭീതിലാക്കിയിരിക്കയാണ്.
സാബിത്ത് കൊലകേസ് പ്രതികളെ വെറുതെ വിട്ടതിന് ശേഷം സാമൂഹിക ദ്രോഹികളായ ക്രിമിനലുകള്‍ ഈപ്രദേശങ്ങളില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി കൊലകേസ് ഒന്നാം സാക്ഷി ഹാഷിമിന്റെ അനുജന്‍ അസീസിന്റെ വീടിന് നേരെ അക്രമമുണ്ടായത്. ഒരുമാസം മുമ്പ് സാബിത്ത് കൊലകേസ് സാക്ഷി മജീദിന്റെ വീടു പണിക്ക് തയാറാക്കി വെച്ച ഉരിപടികള്‍ തീവെച്ച് നശിപ്പിച്ച് മാസം ഒന്ന് കഴിഞ്ഞിട്ടും പോലീസിന്റെ മുക്കിന് താഴെയുള്ള പ്രതികളെ പിടികൂടാതെ നിഷ്‌ക്രിത്വം പാലിക്കുന്ന പോലീസ് നയത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന മാര്‍ച്ച് മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.

Post a Comment
0 Comments