Type Here to Get Search Results !

Bottom Ad

ടി.കെ പ്രഭാകരന് സ്വദേശാഭിമാനി മാധ്യമ പുരസ്‌കാരം


കാസര്‍കോട് (www.evisionnews.co): മാധ്യമ പ്രവര്‍ത്തകന്‍ ടി.കെ പ്രഭാകരന് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള മാധ്യമ പുരസ്‌കാരം. പയ്യന്നൂര്‍ പുരോഗമന വേദി നല്‍കുന്ന അവാര്‍ഡ് ആഗസ്ത് ആദ്യവാരം സമ്മാനിക്കും. 20,000രൂപയും പ്രഭന്‍ നീലേശ്വരം രൂപകല്പന ചെയ്ത ശില്പവും പ്രശസ്ത പത്രവും അടങ്ങിയതാണ് ബഹുമതി.

കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഹരിപുരം സ്വദേശിയായ പ്രഭാകരന്‍ സിറാജ് ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ലേഖകനാണ്. 1996ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ പ്രഭാകരന്‍ കേരളകൗമുദി, തേജസ്്, എന്നീ ദിനപത്രങ്ങളിലും ഫ്ളാഷ്, ലേറ്റസ്റ്റ്, ജന്മദേശം, മലബാര്‍ വാര്‍ത്ത, ഉത്തരദേശം, ലേറ്റസ്റ്റ്, ഉത്തരമലബാര്‍, മലബാര്‍ വാര്‍ത്ത, കാരവല്‍ എന്നീ സായാഹ്ന പത്രങ്ങളിലും ഇവിഷന്‍ ന്യൂസ് പോര്‍ട്ടലിലും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലെ കോളമെഴുത്തുകാരനാണ്. ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റ് കൂടിയാണ്. ഹരിപുരം കല്ലു മാളത്തിലെ കെ. കുമാരന്‍ നായരുടെയും ചിത്രകാരി അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രാധാമണി, മക്കള്‍: വിഷ്ണുപ്രസാദ്, വിവേക്.




Post a Comment

0 Comments

Top Post Ad

Below Post Ad