Type Here to Get Search Results !

Bottom Ad

ബേക്കൂര്‍ അല്‍ത്താഫ് വധം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): ബേക്കൂര്‍ സ്വദേശിയായ അല്‍ത്താഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. കുമ്പള ഷിറിയയിലെ റഫീഖ് (32), ബേക്കൂരിലെ റിയാസ് (31) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതിയും അല്‍ത്വാഫിന്റെ മകളുടെ ഭര്‍ത്താവുമായ ബന്തിയോട് ബേക്കൂറിലെ ഷബീര്‍ മൊയ്തീനെ (28)യും കൂട്ടുപ്രതി ഉപ്പള പെരിങ്കടിയിലെ റുമൈര്‍ എന്ന റുമൈസിനെ (20)യും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ജൂണ്‍ 23ന് രാവിലെയാണ് അല്‍ത്താഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.










Post a Comment

0 Comments

Top Post Ad

Below Post Ad