മഞ്ചേശ്വരം (www.evisionnews.co): ദേശീയ പാതയോരത്തെ ഓവുചാലില്‍ മണ്ണ് നിറഞ്ഞ് റോഡില്‍ വെള്ളം കെട്ടികിടക്കുന്ന വിവരം ദേശീയപാത എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാതെ യാത്രക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും ഉപരോധ സമരവും നടത്തി. രാവിലെ ദേശീയ പാതയില്‍ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. മുഖ്താര്‍ അധ്യക്ഷതെ വഹിച്ചു.
ജനറല്‍ സെക്രട്ടറി നാസിര്‍ ഇടിയ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ഉപാധ്യക്ഷന്‍ മൊയ്തീന്‍ പ്രിയ, എംഎസ്എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യവാര്‍, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡകേറി, മജീദ് മച്ചംപാടി, ഹനീഫ് കുച്ചിക്കാട്, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, കെ.എം.സി.സി നേതാവ് ഇബ്രാഹിം ഖലീല്‍, ഷരീഫ് ഉറുമി, റിയാസ് മൗലാന റോഡ് ഇര്ഷാദ് ചെക്ക്‌പോസ്റ്റ് സംസാരിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.

Post a Comment
0 Comments