Type Here to Get Search Results !

Bottom Ad

ദേശീയ പാതയിലെ യാത്രാദുരിതം:യൂത്ത് ലീഗ് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): പൊട്ടിപ്പൊളിഞ്ഞും കുഴികള്‍ രൂപപ്പെട്ടും വാഹന ഗതാഗതം ദുര്‍ഘടാവസ്ഥയിലായ കാസര്‍കോട്- തലപ്പാടി ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കമ്പാര്‍, ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. മന്‍സൂര്‍ മല്ലത്ത്, നവാസ് എരിയാല്‍, ഷരീഫ് മല്ലത്ത്, ബദ്‌റുദ്ധീന്‍ അര്‍ക്കെ സംബന്ധിച്ചു. ഉടന്‍ കുഴിയടക്കല്‍ നടപടി ആരംഭിക്കുമെന്ന് അതികൃതര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad